കഠിനമായ രോഗപീഡകൾക്കിടയിലും വിശ്വാസത്തിന് സാക്ഷ്യം വഹിച്ച അജ്ന ജോർജിനെ അനുസ്മരിച്ച് ലെയോ പാപ്പ

കഠിനമായ രോഗപീഡകൾക്കിടയിലും വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തോടുള്ള സ്നേഹത്താൽ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച അജ്ന ജോർജിനെപ്പോലുള്ള യുവജനങ്ങളുടെ മാതൃകയെ അനുസ്മരിച്ച് ലെയോ പതിനാലാമൻ പാപ്പ. സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷമുള്ള ജീസസ് യൂത്ത് അന്താരാഷ്ട്ര സമ്മേളനത്തിന്റെ മാർപാപ്പയുമായുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. ലെയോ പതിനാലാമൻ മാർപാപ്പയാണ് സമ്മേളനത്തിൽ പങ്കെടുത്തവരെ സ്വീകരിച്ചത്. കേരളത്തിൽ ജീസസ് യൂത്ത് പ്രസ്ഥാനം രൂപം കൊണ്ടിട്ട് 40 വർഷങ്ങൾ പൂർത്തിയാകുകയാണ്.

2016 മെയ് മാസത്തിൽ പരിശുദ്ധ സിംഹാസനത്തിന്റെ ഔദ്യോഗിക അന്താരാഷ്ട്ര കത്തോലിക്കാ സംഘടനയായി അംഗീകരിക്കപ്പെട്ടതിന് ഒരു പതിറ്റാണ്ടിനു ശേഷമാണ്, ഒക്ടോബർ 23 വെള്ളിയാഴ്ച അൽമായർ, കുടുംബം, ജീവൻ എന്നിവയ്ക്കായുള്ള ഡിക്കാസ്റ്ററി ജീസസ് യൂത്തിന്റെ പരിഷ്കരിച്ച ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചത്.

ഇന്ത്യയിലെ യുവജനങ്ങളുടെ സ്വയമായുള്ള മേൽനോട്ടത്തിൽ, കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായാണ് ഈ സംഘടന വളർന്നതെന്ന് മാർപാപ്പ അനുസ്മരിച്ചു. ജീസസ് യൂത്ത് അതിന്റെ സഭാപരമായ യാത്രയിൽ കൂടുതൽ വളർച്ച പ്രാപിക്കുമ്പോൾ, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും പുതിയ ഫലങ്ങൾ പുറപ്പെടുവിക്കാനും അംഗങ്ങൾ ക്ഷണിക്കപ്പെടുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.