
ലത്വിയൻ റിപ്പബ്ലിക് പ്രസിഡന്റ് എഡ്ഗാർസ് റിങ്കെവിച്ചസിനെ വത്തിക്കാനിൽ വച്ച് ലെയോ പതിനാലാമൻ പാപ്പ സ്വീകരിച്ചു. തുടർന്ന്, പരിശുദ്ധ മാർപാപ്പയുടെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ചർച്ച നടത്തി.
സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടന്ന ഊഷ്മളമായ ചർച്ചകളിൽ, പരിശുദ്ധ സിംഹാസനവും ലത്വിയൻ റിപ്പബ്ലിക്കും തമ്മിൽ നിലനിൽക്കുന്ന നല്ല ബന്ധത്തിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി. ഉഭയകക്ഷി താൽപ്പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ചർച്ചയിൽ വിഷയമായി. പ്രത്യേകിച്ച്, ഉക്രെയ്നിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് പരാമർശിക്കുകയും, സമാധാനപരമായ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം കൂടുതൽ പ്രതിജ്ഞാബദ്ധത കാണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചയിൽ സംസാരിച്ചു.




