
വത്തിക്കാൻ-ചൈന കരാറിന്റെ പശ്ചാത്തലത്തിൽ ഒരു പുതിയ ചൈനീസ് മെത്രാന് കൂടി അംഗീകാരം നൽകി ലെയോ പതിനാലാമൻ പാപ്പ. ലെയോ പാപ്പ, മാർപാപ്പയായതിനു ശേഷമുള്ള പത്താമത്തെ നിയമനമാണിത്. ഒക്ടോബർ 15-ന് ലെയോ മാർപാപ്പ നടത്തിയ നിയമനത്തെത്തുടർന്ന്, ഫാ. ജ്യൂസെപ്പെ ലിയു ഹെങ്പിങ്ങിനെ സിയാമെൻ (Xiamen) രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്തതായി വത്തിക്കാൻ നവംബർ 18-ന് അറിയിച്ചു.
2010 മുതൽ 2025 വരെ രൂപതയെ നയിച്ചിരുന്ന ബിഷപ്പ് ജോസഫ് കായ് ബിംഗ്റുയിയെ ഫുഷൗ (Fuzhou) അതിരൂപതയുടെ ആർച്ച്ബിഷപ്പായി നിയമിച്ചതിനുശേഷം, ഏകദേശം രണ്ട് വർഷത്തോളമായി സിയാമെൻ രൂപതയ്ക്ക് സ്വന്തമായി ഒരു ഇടയൻ ഉണ്ടായിരുന്നില്ല. ചൈനയുമായുള്ള വത്തിക്കാന്റെ കരാർ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഇരുപതാമത്തെ മെത്രാൻ കൂടിയാണ് ഹെങ്പിങ്. ചൈനീസ് റിപ്പബ്ലിക്കും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.
1999-ൽ വൈദികനായി അഭിഷിക്തനായ ഹെങ്പിങ് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും തെക്കുകിഴക്കൻ ചൈനയിലെ ഫുജിയാൻ (Fujian) പ്രവിശ്യയിലെ വിവിധ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.




