അർജന്റീനയിൽ ഐക്യത്തിനും സാഹോദര്യത്തിനും ആഹ്വാനം ചെയ്ത് ലെയോ പാപ്പ

അർജന്റീനയിൽ കത്തോലിക്കാ സാമൂഹിക സിദ്ധാന്തം (Catholic Social Doctrine), സർവമത പ്രാർഥന, തിരുസ്സഭയിലെ കൂട്ടായ്മ എന്നിവയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ലെയോ പതിനാലാമൻ മാർപാപ്പ മതപരവും സാമൂഹികവുമായ ഐക്യത്തിനായി ശക്തമായ ആഹ്വാനം നൽകി. നവംബർ ഒമ്പതിന് അർജന്റീനയിൽ വച്ച് സാമ്പത്തിക ബന്ധങ്ങൾ, സർവമത സംവാദം, സഭാ നേതൃത്വം എന്നിവയെക്കുറിച്ച് നടത്തിയ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലാണ് മാർപാപ്പ ഐക്യത്തിന്റെ ഈ സന്ദേശം കൈമാറിയത്.

കത്തോലിക്കാ സർവകലാശാലയിൽ (Catholic University of Argentina) നടന്ന ചടങ്ങിൽ ബിസിനസ്സ് പ്രമുഖർ, യൂണിയൻ നേതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവരെ അഭിസംബോധന ചെയ്യവെ, വിരുദ്ധ താല്പര്യങ്ങളുള്ള ഈ വിഭാഗങ്ങളോട് സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ സ്വീകരിച്ചുകൊണ്ട് പരസ്പരം ഒന്നിക്കാൻ പാപ്പ ആഹ്വാനം ചെയ്തു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ആശയങ്ങളെ അനുസ്മരിച്ച്, മനുഷ്യന്റെ അന്തസ്സ്, പൊതുനന്മ, സാധനങ്ങളുടെ സാർവത്രിക വിനിയോഗം, പരസ്പര ഐക്യം (solidarity), എന്നിവയെക്കുറിച്ചുള്ള ഹ്രസ്വമായ നിർവചനങ്ങളും ലെയോ പതിനാലാമൻ മാർപാപ്പ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.