ആത്മീയ പിതാക്കന്മാർ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം: ഫ്രാൻസിസ് പാപ്പാ

വിശ്വാസി സമൂഹത്തെ നയിക്കാൻ ആത്മീയ പിതാക്കന്മാർ ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി 13 -ന് വത്തിക്കാൻ പത്രമായ എൽ ഒസെർവറ്റോറെ റൊമാനോയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമുക്ക് ലഭിച്ച വിശ്വാസം എപ്പോഴും നാം കണ്ടെത്തുന്നതും പോഷിപ്പിക്കുന്നതും ആരോടെങ്കിലുമുള്ള ബന്ധത്തിലൂടെയാണ്. ആത്മീയ പിതാക്കന്മാർ എന്ന് നമുക്ക് നിർവചിക്കാവുന്ന ബന്ധങ്ങൾക്ക് ഇന്നത്തെ കാലത്ത് വലിയ ആവശ്യകതയുണ്ട്. പല ചെറുപ്പക്കാർക്കും തീരുമാനമെടുക്കാൻ ഭയമാണ്. ആവശ്യമായ ആത്മീയ സഹായങ്ങൾ നൽകാൻ കഴിയുന്നത് പുരോഹിതന്മാർക്ക് മാത്രമല്ല, പങ്കുവെക്കാൻ വിലപ്പെട്ട അനുഭവങ്ങളുള്ള ധാരാളം സാധാരണക്കാരായ പുരുഷന്മാരും സ്ത്രീകൾക്കും അതിന് സാധിക്കും. ക്രൈസ്തവ വിശ്വാസം എന്നത് പുസ്തകങ്ങളിൽ നിന്നോ ലളിതമായ ന്യായവാദങ്ങളിലൂടെയോ പഠിക്കാവുന്ന ഒന്നല്ല. പകരം, അത് നമ്മുടെ ബന്ധങ്ങളിലൂടെ കടന്നുപോകുന്ന ഒരു അസ്തിത്വ യാത്രയാണ്. നമ്മുടെ വിശ്വാസാനുഭവം എപ്പോഴും ആരുടെയെങ്കിലും സാക്ഷ്യത്തിൽ നിന്നാണ് ഉണ്ടാകുന്നത്” -പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.