ആറാം ലോക യുവജനസമ്മേളനത്തിന് സന്ദേശമയച്ച് ഫ്രാൻസിസ് പാപ്പാ

യഥാർഥ മനുഷ്യനാകാനുള്ള ഒരു കൂടിക്കാഴ്ച വാണിജ്യതാല്പര്യങ്ങളാൽ നയിക്കപ്പെടുന്നില്ലായെന്നും മറിച്ച് സൗജന്യമായിരിക്കുമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ആറാമത് ലോക യുവജനസംഗമത്തിനയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറഞ്ഞത്. സ്കോളാസ് ഒക്കറെന്തെസും ലോക ഒ.ആർ.ടിയും (യഹൂദമൂല്യങ്ങളാൽ പ്രചോദിതമായി പ്രവർത്തിക്കുന്ന ആഗോള വിദ്യാഭ്യാസശൃംഖലയുടെ പരിശീലിനത്തിലൂടെ പുനരധിവാസം ഉറപ്പാക്കുന്ന സംഘടന) ചേർന്നാണ് ലോക യുവജനസമ്മേളനം സംഘടിപ്പിച്ചത്.

2023 ഒക്ടോബർ 23 മുതൽ 26 വരെ ബ്രസീലിലെ സാവോ പോളോയിൽ വച്ചാണ് സമ്മേളനം നടന്നത്. 25 രാജ്യങ്ങളിൽ നിന്നായി ഏകദേശം നൂറോളം യുവതീയുവാക്കൾ നാലുദിവസം ഒരുമിച്ചുകൂടി, ‘കൂടുതൽ നീതിയുക്തവും ഐക്യവുമുള്ള ഒരു ലോകത്തിനായി പ്രവർത്തിക്കാൻ അന്തർസംസ്കാര വൈവിധ്യങ്ങളുടെ സംവാദം’ എന്ന വിഷയത്തെക്കുറിച്ച് പങ്കുവയ്ക്കുകയായിരുന്നു.

“ഒരു കൂടിക്കാഴ്ച ഉണ്ടാകണമെങ്കിൽ ആന്തരീകമായ ഒരു ചലനം ഉണ്ടായിരിക്കണം” – പാപ്പാ ഓർമ്മിപ്പിച്ചു. വളരെക്കാലമായി ഒരുമിച്ചുപ്രവർത്തിച്ചിട്ടും അതിന്റെ സാധ്യതകൾ പൂർണ്ണമായി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇത് ഭാവിയിലേക്കുള്ള വളരെ വലിയ കാര്യമായിരിക്കുമെന്ന് പാപ്പാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. അത്തരം സംരംഭങ്ങൾക്ക് അനുമതി നൽകുകയോ, സഹായിക്കുകയോ ചെയ്തതിന് ബ്രസീലിലെ അധികാരികൾക്കും നന്ദിപറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു. ഒപ്പം സ്കോളസിനൊപ്പം പ്രവർത്തിക്കുന്ന ഒ.ആർ.ടി സ്കൂളുകളുടെ അധികാരികളോട് പാപ്പാ തന്റെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.