വിശ്രമവേളയിലും ഉത്തരവാദിത്വങ്ങളിൽ മുഴുകി ഫ്രാൻസിസ് പാപ്പാ

ഹെർണിയക്കുള്ള ശസ്ത്രക്രിയക്കു ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പാ അവിടെ ആയിരുന്നുകൊണ്ട് തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ആരംഭിച്ചതായി വത്തിക്കാൻ അറിയിച്ചു. ‘രാവിലെ ഭൂരിഭാഗം സമയവും ചാരുകസേരയിൽ ചെലവഴിക്കുകയും പത്രങ്ങൾ വായിക്കുകയും ഔദ്യോഗിക ജോലികൾ പുനരാരംഭിക്കുകയും ചെയ്തു’ എന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.

ജൂൺ 7-ന് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് മാർപാപ്പക്ക് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യം മെച്ചപ്പെട്ടുവരുന്ന പാപ്പാ, 2023 മാർച്ചിൽ മുൻ ആശുപത്രിവാസത്തിനിടെ മാമ്മോദീസ നൽകിയ കുട്ടിയുടെ അമ്മയുമായി ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. ഒപ്പം പ്രാർത്ഥനാശംസകൾ അയച്ചവർക്ക് മറുപടിയും പാപ്പാ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.