നമ്മെ കണ്ടെത്തുന്നതുവരെ ക്രിസ്തു അന്വേഷിക്കും: ഫ്രാൻസിസ് പാപ്പ

ആടുകളെ പരിപാലിക്കാത്ത ഒരു കൂലിക്കാരനല്ല, മറിച്ച് അവയെ അറിയുന്ന ഒരു മനുഷ്യനാണ് യേശു എന്ന് ഓർമിപ്പിച്ച്‌ ഫ്രാൻസിസ് പാപ്പ. ഞായറാഴ്ച, നല്ല ഇടയനായ ക്രിസ്തുവിന്റെ ഉപമ പങ്കുവയ്ക്കവെയാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

“അത് ശരിയാണ്. അവൻ നമ്മെ അറിയുന്നു, അവൻ നമ്മെ പേര് ചൊല്ലി വിളിക്കുന്നു. നാം നഷ്ടപ്പെടുമ്പോൾ, അവൻ നമ്മെ കണ്ടെത്തുന്നതുവരെ അവൻ നമ്മെ തിരയുന്നു” – പാപ്പ പറഞ്ഞു. ഒരു ഇടയനെന്ന നിലയിൽ ക്രിസ്തുവിന്റെ പങ്ക് ഒരു പുതിയ യുക്തി അവതരിപ്പിച്ചതായി ഫ്രാൻസിസ് മാർപാപ്പ വിശദീകരിച്ചു. അവൻ ഒരു വഴികാട്ടിയോ, ആട്ടിൻകൂട്ടത്തിന്റെ നേതാവോ ആയി പ്രവർത്തിക്കുന്നില്ല. പകരം തന്റെ ജനങ്ങളുമായി അവരുടെ ഇടയിൽത്തന്നെ ജീവിക്കുകയാണ് ചെയ്തത്.

“നല്ല ഇടയന്റെ പ്രതിച്ഛായയോടെ കർത്താവ് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്, അവൻ വഴികാട്ടിയും ആട്ടിൻകൂട്ടത്തിന്റെ തലവനുമാണെന്നു മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും അവന്റെ ജീവിതത്തിലെ സ്നേഹമായി കരുതുന്നു” – പാപ്പ വ്യക്തമാക്കി. ആട്ടിൻകൂട്ടത്തിന്റെ ജീവിതം പങ്കിടുന്ന ഒരു നല്ല ഇടയൻ മാത്രമല്ല, നമുക്കുവേണ്ടി ജീവൻ ബലിയർപ്പിച്ച് തന്റെ ആത്മാവിനെ നമുക്കു നൽകിയ നല്ല ഇടയനാണെന്നു പറഞ്ഞ പാപ്പ, ഇടയന്റെ ത്യാഗപരമായ ഈ മാനത്തെക്കുറിച്ച് ധ്യാനിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.