ഉറുഗ്വേയിൽ ലെയോ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് 40,000-ത്തോളം വിശ്വാസികൾ 

സുവിശേഷത്തിന്റെ വിത്തു പാകിയവർ നമുക്കായി നൽകിയ മഹത്തായ പാരമ്പര്യം തുടരുകയെന്ന് ഉറുഗ്വേയിലെ പെയ്‌സാൻഡുവിൽ ദിവ്യബലിമധ്യേ ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അതേസമയം പെയ്‌സാൻഡുവിൽ ലെയോ പാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പങ്കെടുത്തത് 40,000-ത്തോളം വിശ്വാസികളാണ്.

“ഈ ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തിന്റെ ആദ്യ നാളുകൾ മുതൽ, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലൂടെ തങ്ങൾ അനുഭവിച്ചറിഞ്ഞ മഹത്തായ സന്തോഷം പ്രഖ്യാപിക്കാൻ കർത്താവിന്റെ നാമത്തിൽ അനേകർ ഇവിടേക്ക് എത്തിച്ചേർന്നു.” പ്രേഷിതത്വത്തെ ആസ്പദമാക്കിയുള്ള തന്റെ സന്ദേശത്തിൽ പരിശുദ്ധ പിതാവ് പറഞ്ഞു.

ഉറുഗ്വേയിൽ അർപ്പിച്ച വിശുദ്ധ കുർബാനമധ്യേ, ജനങ്ങൾക്കായി യാതൊരു ത്യാഗവും സഹിക്കാൻ മടിക്കാത്ത പത്തൊൻപതാം നൂറ്റാണ്ടിലെ കത്തോലിക്കാ ബിഷപ്പായ വാഴ്ത്തപ്പെട്ട ഹാസിന്റോ വെരയെ അനുസ്മരിക്കാൻ ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.