ദക്ഷിണ അറേബ്യയിൽ പുതിയ അപ്പസ്തോലിക് വികാരിയെ നിയമിച്ച് മാർപാപ്പ

ഇറ്റാലിയൻ ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയായി നിയമിച്ച് ഫ്രാൻസിസ് പാപ്പാ. പ്രായാധിക്യം മൂലം സ്ഥാനമൊഴിഞ്ഞ ബിഷപ്പ് പോൾ ഹിൻഡറിന്റെ പിൻഗാമിയായാണ് മേയ് ഒന്നിന് ബിഷപ്പ് മാർട്ടിനെല്ലിയെ പാപ്പാ നിയമിച്ചത്.

1958 ഒക്ടോബർ 22- ന് ഇറ്റലിയിലെ മിലാനിലാണ് ബിഷപ്പ് മാർട്ടിനെല്ലി ജനിച്ചത്. 1978- ൽ ലോംബാർഡിയിലെ സാൻ കാർലോ പ്രവിശ്യയിൽ ഓർഡർ ഓഫ് ദി കപ്പൂച്ചിൻ ഫ്രയേഴ്സ് മൈനറിൽ പ്രവേശിച്ചു.1985 സെപ്റ്റംബറിൽ വൈദികനായി അഭിഷിക്തനായ അദ്ദേഹം വിവിധ പൊന്തിഫിക്കൽ സർവകലാശാലകളിൽ ദൈവശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2014 മേയ് 24- ന് അദ്ദേഹം മിലാനിലെ സഹായ മെത്രാനായി നിയമിതനായി. അദ്ദേഹത്തിന്റെ സ്ഥാനാരോഹണം 2014 ജൂൺ 28- ന് മെട്രോപൊളിറ്റൻ കത്തീഡ്രൽ ബസിലിക്കയിൽ വച്ചാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.