സംഘർഷം രൂക്ഷമാകുന്നതിനിടെ നിക്കരാഗ്വയിൽ ഒരു വൈദികനും കൂടി അറസ്റ്റിൽ

നിക്കരാഗ്വയിലെ ഡാനിയേല്‍ ഒര്‍ട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ വാഴ്ചയെ തുടര്‍ന്ന് സംഘർഷം രൂക്ഷമാകുന്നതിനിടെ ഒരു വൈദികനെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സിയുന രൂപതയിൽ നിന്നുള്ള ഫാ. ഓസ്‌കാർ ഡാനിലോ ബെനവിഡെസ് ടിനോക്കോയെ മനാഗ്വയിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എന്നാൽ വൈദികനെ അറസ്റ്റ് ചെയ്തതിന്റെ കാരണം അജ്ഞാതമായി തുടരുന്നു.

ഓഗസ്റ്റ് 15-ന് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഹോളി സ്പിരിറ്റ് ഇടവകയുടെ വികാരിയായ ഫാ. ഓസ്കാർ ഡാനിലോ ബെനവിഡെസ് ടിനോക്കോയെ വടക്കൻ നിക്കരാഗ്വയിലെ മുലുകുകു പ്രാദേശിക മുനിസിപ്പാലിറ്റിയിൽ നിന്നും വൈകുന്നേരം കുർബാനയ്ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ തലസ്ഥാനമായ മനാഗ്വയിലെ ‘എൽ ചിപോട്ട്’ എന്നറിയപ്പെടുന്ന ഒരു തടങ്കലിലേക്കും പീഡനകേന്ദ്രത്തിലേക്കും മാറ്റിയതായി രൂപത വെളിപ്പെടുത്തുന്നു.

ഫാ. ഓസ്കാറിനെ ഏകപക്ഷീയമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് നിക്കരാഗ്വൻ മനുഷ്യാവകാശ കേന്ദ്രം (സെനിദ്) സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.