
103 വയസ്സുള്ള മെക്സിക്കൻ ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗുൻ ഡി ലാ പാര ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത, ജീവിച്ചിരിക്കുന്ന നാല് ബിഷപ്പുമാരിൽ ഒരാളാണ് അദ്ദേഹം.
1922-ൽ മൈക്കോവാക്കൻ സംസ്ഥാനത്തെ ചെറുതും എളിയതുമായ ഒരു പട്ടണമായ കോടിജയിൽ ജനിച്ച അദ്ദേഹം 1946 മെയ് 26-ന് പുരോഹിതനായി അഭിഷിക്തനായി. പൗരോഹിത്യം സ്വീകരിച്ച് പതിനഞ്ച് വർഷങ്ങൾക്കുശേഷം, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ ഹിഡാൽഗോ സംസ്ഥാനത്തെ പുതുതായി രൂപംകൊണ്ട ടുല രൂപതയുടെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു. 24 വർഷക്കാലം, അദ്ദേഹം ആ രൂപതയുടെ ബിഷപ്പായി സേവനം ചെയ്തു.
1985-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ലാസരോ കാർഡെനാസ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി ബിഷപ്പ് ജോസ് ഡി ജെസൂസിനി നിയമിച്ചു. ഹിഡാൽഗോയിൽ സേവനമനുഷ്ഠിച്ച അതേ സമർപ്പണത്തോടെ, വളർന്നുവരുന്ന ഒരു സമൂഹത്തെ മേയ്ക്കാൻ അദ്ദേഹം തന്റെ സ്വന്തം സംസ്ഥാനമായ മൈക്കോവാക്കാനിലേക്ക് മടങ്ങി. 1993 വരെ അദ്ദേഹം അവിടെ തുടർന്നു, ആ വർഷം അദ്ദേഹത്തിന് വിരമിക്കാൻ അനുവാദം ലഭിച്ചു. അന്നുമുതൽ, മൈക്കോക്കാനിലെ ഒരു ആശ്രമത്തിലാണ് അദ്ദേഹം ജീവിക്കുന്നത്.




