വൈദികനെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞ്‌ നിക്കരാഗ്വൻ സ്വേച്ഛാധിപത്യം

ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള നിക്കരാഗ്വൻ സ്വേച്ഛാധിപത്യം ഫാ. ഗില്ലെർമോ ബ്ലാൻഡോൺ എന്ന കത്തോലിക്കാ വൈദികനെ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ഗ്രാനഡ രൂപതയിലെ സാന്താ ലൂസിയ-ബോക്കോ ഇടവക സെപ്തംബർ 27-ന് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

“നിക്കരാഗ്വൻ സർക്കാർ ഞങ്ങളുടെ ഇടവക വൈദികനായ ഫാ. ഗില്ലെർമോ ബ്ലാൻഡോണിന് അദ്ദേഹത്തിന്റെ രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിച്ചു. ദൈവം ഞങ്ങളുടെ ബിഷപ്പുമാരെയും വൈദികരെയും അവന്റെ സഭയെയും സംരക്ഷിക്കുന്നതിനായി നിങ്ങൾ പ്രാർത്ഥിക്കണം” – ഇടവകയിലെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യം കത്തോലിക്കാ സഭയ്ക്കെതിരെ കടുത്ത പീഡനങ്ങളാണ് അഴിച്ചുവിടുന്നത്.

ഈ മാസം നിക്കരാഗ്വയിൽ പ്രവേശനം നിഷേധിക്കപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ബ്ലാൻഡോൺ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.