ക്രൈസ്തവരുടെ അതിജീവനത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് പുതിയ നൈജീരിയൻ കർദ്ദിനാൾ

ആഗസ്ത് 27-ന് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന നൈജീരിയൻ കർദ്ദിനാൾ പീറ്റർ ഒബേറ ഒക്‌പെലെക്കെക്ക് നൈജീരിയയിലെ ക്രൈസ്തവരുടെ അതിജീവനത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു. നൈജീരിയയിൽ ക്രൈസ്തവർ വർഷങ്ങളായി നിരവധി അതിക്രമങ്ങളെ അതിജീവിക്കുന്നവരാണ്. ഈയൊരു സാഹചര്യത്തിലാണ് നിയുക്ത കർദ്ദിനാൾ തന്റെ ആശങ്കകൾ അറിയിച്ചത്.

ഇസ്ലാമിക മതമൗലികവാദികളുടെ ഗ്രൂപ്പുകൾ നിരന്തരമായ ആക്രമണം നടത്തുന്ന നൈജീരിയയിൽ ക്രൈസ്തവർ അനുദിനവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. “മോചനദ്രവ്യത്തിനുവേണ്ടി തട്ടിക്കൊണ്ടുപോകൽ ക്രമാനുഗതമായി വർദ്ധിച്ചിരിക്കുന്നു. ക്രൈസ്തവരുടെ സ്വത്തും വസ്തുവകകളും നശിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുക പതിവാണ്. നിരവധിപ്പേരാണ് രാജ്യത്ത് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടിട്ടുള്ളത്.” – കർദ്ദിനാൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.