സദ്വാർത്ത ശ്രദ്ധേയമാകുന്നു

ഈ ക്രിസ്തുമസ് കാലയളവിൽ പാടിപ്രാർഥിക്കാനും ഓർത്തു ധ്യാനിക്കാനും ക്രിസ്തീയഭക്തിഗാനരംഗത്തേക്ക് എം.സി.ബി.എസ് വൈദികരുടെ മറ്റൊരു ക്രിസ്തുമസ് ഗാനസമ്മാനമാണ് സദ്വാർത്ത. നിരവധി ക്രിസ്തീയഭക്തിഗാനങ്ങൾ സംഗീതലോകത്തിനു സമ്മാനിച്ച ഫാ. മാത്യൂസ് പയ്യപ്പിള്ളി അച്ചന്റെ സംഗീതസമാഹാരത്തിൽനിന്ന് മറ്റൊരു ഗാനംകൂടി ശ്രദ്ധേയമാകുന്നു.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ എം.സി.ബി.എസ് അച്ചന്റെ വരികൾക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി ആണ് സംഗീതം നൽകിയിരിക്കുന്നത്. നിരവധി ക്രിസ്തീയഭക്തിഗാനങ്ങളെ തന്റെ സ്വരംകൊണ്ട് ശ്രദ്ധേയമാക്കിയ മിഥില മൈക്കിളും ജോബി തോമസും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ബിനു മാതിരംമ്പുഴ

ഫാ. മാത്യൂസ് പയ്യപ്പള്ളി എം.സി.ബി.എസ് ഒഫീഷ്യൽ ചാനലും ജെ ക്ലീഫും ചേർന്നാണ് ഇത് റിലീസ് ചെയ്തിരിക്കുന്നത്. ഇതിന്റെ യൂട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു:

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.