കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോ സിസിബിഐ പ്രസിഡന്റ്

ഗോവ ആൻഡ് ദാമൻ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ്പ് നേരി ഫെറാവോയെ ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.

മദ്രാസ് മൈലാപ്പൂർ ആർച്ചുബിഷപ്പ് ഡോ. ജോർജ് അന്തോണി സാമിയെ വൈസ് പ്രസിഡന്റായും ഡൽഹി ആർച്ചുബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോയെ സെക്രട്ടറി ജനറലായും വീണ്ടും തിരഞ്ഞെടുത്തു. ബാംഗ്ലൂർ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെലത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ ഇന്നലെ സമാപിച്ച മുപ്പത്തിമൂന്നാം പ്ലീനറി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. രാജ്യത്തെ 132 ലത്തീൻ രൂപതകളെ സംബന്ധിച്ച വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.