ഡിആർസി-യിൽ തീവ്രവാദികൾ 12 ഗ്രാമീണരെ കൊലപ്പെടുത്തി

ഒക്ടോബർ 14-ന് സായുധരായ തീവ്രവാദികൾ ഡിആർസി-യിൽ മസോം ഗ്രാമത്തിൽ പ്രവേശിക്കുകയും ആക്രമിക്കുകയും ചെയ്തു. പ്രാദേശികവൃത്തങ്ങൾ പറയുന്നതനുസരിച്ച്, തീവ്രവാദികൾ പുരുഷന്മാരെയും സ്ത്രീകളെയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. 12 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വടക്കുകിഴക്കൻ പ്രവിശ്യയായ ഇറ്റൂറിയിലാണ് ആക്രമണം നടന്നത്.

കൊള്ളക്കാരുടെ ഗ്രൂപ്പുകളുടെയും തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസിന്റെയും (എഡിഎഫ്) ആക്രമണങ്ങൾ സാധാരണമാണ്. കിഴക്കൻ ഡിആർസി-യിൽ നിലവിൽ സജീവമായ 120-ലധികം സായുധസംഘങ്ങളിൽ ഏറ്റവും അക്രമാസക്തമായ സംഘമാണിത്. എ.ഡി.എഫിന് കാരണമായ മറ്റൊരു രക്തരൂക്ഷിതമായ ആക്രമണത്തെക്കുറിച്ച് ഐസിസി ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

“വ്യക്തമായ ഇസ്ലാമിക വിപുലീകരണ അജണ്ടയുള്ള ഒരു ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ് ഈ ക്രിസ്ത്യൻ സമൂഹങ്ങളെ ആക്രമിക്കുന്നത്” – വിമത ഗ്രൂപ്പിനെ പരാമർശിച്ച് ഓപ്പൺ ഡോർസ് വക്താവ് ഇല്ലിയ ജാദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.