ലെയോ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാനവമഹത്ത്വം’ പ്രകാശനം ചെയ്‌തു

ലെയോ മാർപാപ്പയുടെ പ്രഥമ ചാക്രികലേഖനമായ ‘മാഗ്നിഫിക്ക ഹ്യൂമാനിത്താസ്’ (Magnifica Humanitas) ന്റെ മലയാള പരിഭാഷ ‘മാനവമഹത്ത്വം’ ചങ്ങനാശ്ശേരി അതിരൂപതയുടെ തെക്കൻ മേഖലാസ്ഥാനമായ ലൂർദ്ദ് ഫോറോനാ പള്ളി യിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രകാശനം ചെയ്‌തു. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പിതാവ്, കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ്ഡോ. വർഗീസ് ചക്കാലക്കലിന് ആദ്യപതിപ്പ് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

തദവസരത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായ മാർ ജോസ് പുളിക്കൽ, പരിഭാഷകനും കാർമ്മൽ പബ്ലിഷിംഗ് ഹൗസിന്റെ ഡയറക്‌ടറുമായ ഫാ. ജയിംസ് ആലക്കുഴിയിൽ ഒസിഡി, ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനർലും ലൂർദ്ദ് ഫോറോനാ വികാരി ഫാ. ജോൺ തെക്കേക്കര, പി ഓ സി ഡയറക്ടർ തോമസ് തറയിൽ, ഫാ. തോമസ് കുരിശിങ്കൽ ഒസിഡി, സി. ഫ്ളവർലെറ്റ് സിഎംസി എന്നിവർ സന്നിഹിതരായിരുന്നു.

ഈ ചാക്രികലേഖനത്തിൻ്റെ മലയാളം പതിപ്പ് ഈ വാരം മുതൽ, പ്രമുഖ കത്തോലിക്കാ പബ്ലി ഷിംഗ് സെന്ററുകളിലും ചർച്ച് ബുക്ക് സ്റ്റാളുകളിലും ഓൺലൈനിലും ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.