ദൈവം കാണുന്നതു പോലെ മറ്റുള്ളവരെ കാണുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം: പാപ്പാ

ദൈവം മനുഷ്യരോട് കരുണ കാണിക്കുന്നതു പോലെ നാമും ചുറ്റുമുള്ളവരോട്  ആയിരിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്.

പാവങ്ങളെ സഹായിക്കാൻ ശ്രമിക്കാത്ത ആളുകളെ കുറ്റപ്പെടുത്തുകയോ, സ്വയം പറ്റിപ്പോയ തെറ്റിനെയോർത്ത് വിലപിക്കുകയോ ചെയ്യാതെ ഇപ്രകാരം പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പാപ്പാ വിശ്വാസികളെ ഒരു പ്രാർത്ഥന പഠിപ്പിച്ചു. ‘പിതാവേ, അങ്ങ് എന്നെ കാരുണ്യത്തോടെ നോക്കുന്നതു പോലെ മറ്റുള്ളവരെയും കാരുണ്യത്തോടെ നോക്കാനുള്ള കൃപ നൽകണമേ. ജീവിതവഴികളിൽ ഞാൻ കണ്ടുമുട്ടുന്നവരോടും സഹായം ആവശ്യമുള്ളവരോടും കരുണയോടെ ആയിരിക്കാനും എന്നാൽ കഴിയുന്നത് ചെയ്യാനും അനുഗ്രഹിക്കണമേ’ – പാപ്പാ പ്രാർത്ഥിച്ചു.

നല്ല സമരിയ്ക്കാരന്റെ ഉപമ ലോകത്തിനു മുന്നിൽ വലിയ ഒരു മാതൃകയായി നൽകിക്കൊണ്ടാണ് പാപ്പാ തന്റെ ഞായറാഴ്ച സന്ദേശം അവസാനിപ്പിച്ചത്. ഒപ്പം മറ്റുള്ളവരിലേക്ക് സഹായഹസ്തം നീട്ടാൻ തടസമായി നിൽക്കുന്ന സ്വാർത്ഥതയുടെ വിത്തുക്കളെ നമ്മുടെ ഉള്ളിൽ നിന്നും നീക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.