മാർപാപ്പയുടെ മംഗോളിയ സന്ദർശനം രാജ്യത്തെ ചെറിയ സഭയ്ക്കുള്ള അംഗീകാരവും സാന്ത്വനവും: കിർഗിസ്ഥാനിലെ വൈദികൻ

ഫ്രാൻസിസ് മാർപാപ്പയുടെ മംഗോളിയ സന്ദർശനം രാജ്യത്തെ ചെറിയ ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് സാന്ത്വനവും ആശ്വാസവുമായിരുന്നു എന്ന് കിർഗിസ്ഥാനിലെ അപ്പോസ്‌തോലിക് അഡ്മിനിസ്ട്രേറ്ററും ജെസ്യൂട്ട് പുരോഹിതനുമായ ആന്റണി കോർകോറൻ. പാപ്പയുടെ സന്ദർശനം മംഗോളിയൻ ജനതയ്ക്ക് വിശ്വാസത്തിൽ പുതുജീവൻ നൽകുന്നതായിരുന്നു. അതേസമയം, യഥാർഥ ആശ്വാസം മനുഷ്യനിൽ നിന്നല്ല, മറിച്ച് സുവിശേഷം എന്ന സ്രോതസ്സിൽ നിന്നാണ് വരുന്നത്. അതാണ് പാപ്പയുടെ സന്ദർശനത്തോടെ വെളിവാക്കപ്പെട്ടിരിക്കുന്നതെന്നും ഫാ. കോർകോറൻ പറഞ്ഞു.

കിർഗിസ്ഥാനിലെ കത്തോലിക്കാ സഭയുടെ നേതാവായ ഫാ. കോർകോറൻ, പരിശുദ്ധ പിതാവിന്റെ സന്ദർശനവേളയിൽ മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ എത്തിയിരുന്നു. 2022 -ലെ കണക്കനുസരിച്ച്, അദ്ദേഹം സേവനമനുഷ്ഠിക്കുന്ന ഏഷ്യൻരാജ്യത്തിലെ കത്തോലിക്കരുടെ എണ്ണം 506 ആണ്. ഇത് 5,550,200 വരുന്ന ആകെ ജനസംഖ്യയുടെ 0.00001% മാത്രമാണുള്ളത്.

മംഗോളിയയിലെയും കിർഗിസ്ഥാനിലെയും സഭ വളരെ ചെറുതാണ്. ഇരുരാജ്യങ്ങളിലെയും ചെറിയ സഭകൾ സാർവത്രികസഭയുടെ ഭാഗമാണ്. ചെറിയ സഭകളും അത്രമേൽ പ്രധാപ്പെട്ടതാണ് എന്ന സന്ദേശം ഉയർത്തിക്കാട്ടുന്നതായിരുന്നു മാർപാപ്പയുടെ സന്ദർശനമെന്നും ചെറിയ കാര്യങ്ങളിലും ദൈവത്തിന്റെ മഹത്വവും സ്നേഹവും ഉണ്ടെന്നുള്ളതിന്റെ തെളിവാണിതെന്നും വൈദികൻ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.