നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികൻ മോചിതനായി

നൈജീരിയയിൽ സ്വന്തം ഇടവകദേവാലയത്തിലേക്കു പോകുന്നതിനിടയിൽ തീവ്രവാദികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ മോചിതനായി. സെപ്റ്റംബർ 21 വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫാ. മാർസെലിനസ് ഒബിയോമ ഒകീഡി മോചിതനായത്.

തെക്കുകിഴക്കൻ നൈജീരിയയിലെ എനുഗു സ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന തന്റെ ഇടവകയായ സെന്റ് മേരി അമോഫിയ-അഗു അഫയിലേക്കു പോയ നൈജീരിയൻ പുരോഹിതൻ, ഫാ. മാർസെലിനസ് ഒബിയോമ ഒകീഡിനെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. സെപ്റ്റംബർ 17 -നായിരുന്നു സംഭവം. ഫാ. മാർസെലിനയുടെ മോചനത്തിനായി പ്രാർഥനയോടെ നിലകൊണ്ട എല്ലാ വിശ്വാസികൾക്കും നന്ദിപറയുന്നതായി രൂപതാ ചാൻസലർ വിൽഫ്രഡ് ചിഡി അഗുബുച്ചി സെപ്റ്റംബർ 23 -ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നൈജീരിയയെ ഒരു ഇസ്ലാമികരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബോക്കോ ഹറാം കലാപം ആരംഭിച്ച 2009 മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയാണ് അനുഭവിക്കുന്നത്. ഫുലാനി മിലിഷ്യ എന്നറിയപ്പെടുന്ന ഫുലാനി തീവ്രവാദികളാണ് ക്രൈസ്തവർക്കുനേരെ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.