ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ; വെല്ലുവിളികളും സാധ്യതകളും: കെ.സി.ബി.സി ജാഗ്രതാസദസ്സ് വ്യാഴാഴ്ച

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തിൽ മറ്റു വിവിധ കമ്മീഷനുകളുടെയും സംഘടനകളുടെയും സഹകരണത്തോടെ ‘കെ.സി.ബി.സി ജാഗ്രതാസദസ്സ്’ എന്നപേരിൽ പ്രതിമാസ ചർച്ചാവേദി ആരംഭിക്കുകയാണ്. സുപ്രധാനവും കാലികപ്രസക്തവുമായ വിഷയങ്ങളാണ് ഓരോ മാസവും ജാഗ്രതാസദസ്സിൽ ചർച്ച ചെയ്യപ്പെടുക.

കെ.സി.ബി.സി ജാഗ്രതാസദസ്സിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യചർച്ചയും ഒക്ടോബർ അഞ്ച്, വ്യാഴാഴ്ച പി.ഒ.സിയിൽ വച്ചുനടക്കുന്നു. കെ.സി.ബി.സി അത്മായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ ജോർജ്  മഠത്തിക്കണ്ടത്തിൽ ഉദ്‌ഘാടനം നിർവഹിക്കുന്നു. ‘ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ: വെല്ലുവിളികളും സാധ്യതകളും’ എന്ന സുപ്രധാനവിഷയമാണ് അന്ന് ചർച്ചചെയ്യപ്പെടുന്നത്.

ഒക്ടോബർ അഞ്ച്, വ്യാഴാഴ്ച രാവിലെ 10.30 -ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി സംസാരിക്കുന്നതാണ്. സമുദായ-സംഘടനാനേതാക്കളും പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അതിനുള്ള അവസരമുണ്ടായിരിക്കും.

താല്പര്യമുള്ളവർ 7594900555 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയച്ച് പേര് രജിസ്റ്റർ ചെയ്യുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.