കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചു

കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശനെ സന്ദർശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകൾ അർപ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

മലയോര മേഖലകളിൽ ജീവിക്കുന്നവരും തീരദേശവാസികളും നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ, മുനമ്പം വിഷയം, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ദളിത് ക്രൈസ്തവർ നേരിടുന്ന അവകാശ നിഷേധങ്ങൾ, കേരളത്തിലെ മദ്യവ്യാപനം സംബന്ധിച്ച പ്രതിസന്ധികൾ തുടങ്ങിയവ ഉൾപ്പെടുന്ന മെമ്മോറാണ്ടം കെസിബിസി പ്രസിഡന്റ് മുഖ്യമന്തിക്ക് സമർപ്പിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെസിബിസി ഉന്നയിച്ച വിഷയങ്ങളിൽ നീതിപൂർവമായ ഇടപെടലുകൾ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉറപ്പുനൽകി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.