കോംഗോയിൽ യുവജനങ്ങളും മതാധ്യാപകരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ

ഫ്രാൻസിസ് പാപ്പായുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ മൂന്നാം ദിനമായ ഫെബ്രുവരി രണ്ടിന് കിൻഷാസയിലെ രക്തസാക്ഷി സ്റ്റേഡിയത്തിൽ യുവജനങ്ങളും മതാധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ സ്നേഹത്തിനും നല്ല വാക്കുകൾക്കും നൃത്തത്തിനും പാപ്പാ നന്ദിയർപ്പിക്കുകയും ചെയ്തു.

“കുറച്ച് നിമിഷത്തേക്ക്, നിങ്ങൾ എന്നെ നോക്കരുത്, നിങ്ങളുടെ കൈകളിലേക്ക് നോക്കുക. നിങ്ങളുടെ കൈപ്പത്തികൾ തുറക്കുക, അവ ശ്രദ്ധാപൂർവ്വം നോക്കുക. സുഹൃത്തുക്കളേ, ദൈവം നിങ്ങളുടെ കൈകളിൽ ജീവന്റെയും സമൂഹത്തിന്റെയും ഈ മഹത്തായ രാജ്യത്തിന്റെയും ഭാവി സമ്മാനിച്ചിരിക്കുന്നു. സഹോദരാ, സഹോദരി, നിങ്ങളുടെ കൈകൾ ചെറുതും ദുർബലവും ശൂന്യവും അത്തരം മഹത്തായ ജോലികൾക്ക് അപര്യാപ്തവുമാണെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടേതിന് സമാനമായ കൈകൾ മറ്റാർക്കും ഇല്ല, അതുകൊണ്ട് നിങ്ങൾ ഓരോരുത്തരും അതുല്യവും സമാനതകളില്ലാത്തതുമായ നിധികളാണ്.” – പാപ്പാ വെളിപ്പെടുത്തി.

ചരിത്രത്തിൽ നിങ്ങൾക്ക് പകരം വയ്ക്കാൻ ആരുമില്ല. അപ്പോൾ സ്വയം ചോദിക്കുക, എന്റെ കൈകൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടത്. പണിയാനോ നശിപ്പിക്കാനോ കൊടുക്കാനോ പൂഴ്ത്തിവെക്കാനോ സ്നേഹിക്കാനോ വെറുക്കാനോ? സുഹൃത്തുക്കളേ, നിങ്ങളുടെ യൗവനം ഏകാന്തതയും ഒറ്റപ്പെടലും മൂലം നശിപ്പിക്കപ്പെടരുത്. എപ്പോഴും ഒരുമിച്ച് ചിന്തിക്കുക, നിങ്ങൾ സന്തുഷ്ടരാകും. കാരണം, സമൂഹം നിങ്ങളോട് നന്നായിരിക്കാനും നിങ്ങളുടെ സ്വന്തം വിളിയോട് വിശ്വസ്തരായിരിക്കാനുമുള്ള വഴിയാണ്. പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.