പാലസ്തീനിലും ഇസ്രായേലിലും സമാധാനം പുലരുന്നതിനായി ഞാൻ ദിവസവും പ്രാർഥിക്കുന്നു: ഫ്രാൻസിസ് പാപ്പ

പാലസ്തീനിലും ഇസ്രായേലിലും സമാധാനത്തിനായി താൻ ദിവസവും പ്രാർഥിക്കുന്നുണ്ട് എന്നും രക്തസാക്ഷിയായ ഉക്രൈനെ മറക്കുന്നില്ല എന്നും വ്യക്തമാക്കി ഫ്രാൻസിസ് പാപ്പ. ഞായറാഴ്ചയിലെ പതിവുള്ള പ്രാർഥനയ്ക്ക് ശേഷം ആണ് പാപ്പ യുദ്ധം രൂക്ഷമായിരിക്കുന്ന പാലസ്തീൻ, ഇസ്രായേൽ, ഉക്രൈൻ എന്നീ രാജ്യങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനായി വീണ്ടും അഭ്യർഥന നടത്തിയത്.

“മിഡിൽ ഈസ്റ്റിലെ സാഹചര്യം ഞാൻ ആശങ്കയോടെയും വേദനയോടെയും പിന്തുടരുന്നു. ആവശ്യങ്ങളുടെയും യുദ്ധത്തിന്റെയും യുക്തിക്ക് വഴങ്ങരുത്, പകരം നമുക്ക് വളരെയധികം ചെയ്യാൻ കഴിയുന്ന സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും വഴികളിൽ മുന്നേറാനാണ് ഞാൻ ആഹ്വാനം ചെയ്യുന്നത്” പാപ്പ പറഞ്ഞു.

പാലസ്തീനിലും ഇസ്രയേലിലും സമാധാനത്തിനായി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുന്നു എന്ന് പറഞ്ഞ പാപ്പ ഏഴു രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം ഉടൻ അവസാനിക്കും എന്നും ഉള്ള പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച, ഫ്രാൻസിസ് മാർപാപ്പ ഇസ്രയേലിനെതിരെ ഇറാൻ ആരംഭിച്ച ആക്രമണത്തെക്കുറിച്ച് തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.