നൈജീരിയയിൽ ഫുലാനി തീവ്രവാദികളുടെ ആക്രമണം; അഞ്ച് ക്രൈസ്തവർ കൊല്ലപ്പെട്ടു

നൈജീരിയയിലെ സെമാക ഗ്രാമത്തിൽ വീണ്ടും ഫുലാനി തീവ്രവാദികളുടെ ആക്രമണം. ഏപ്രിൽ 11- ന് നടന്ന ആക്രമണത്തിൽ അഞ്ച് ക്രൈസ്തവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.

സമീപ ഗ്രാമങ്ങളായ ത്യോതുഗുവിലും ഗാംബെറ്റീവിലും ഇതേ ദിവസം തന്നെ മറ്റൊരു ആക്രമണവും നടന്നിരുന്നു. ത്യോതുഗുവിൽ ഒൻപത് പേരും ഗാംബെറ്റീവിൽ 15 പേരുമാണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെട്ട ഗ്രാമങ്ങളിൽ നിന്നുള്ള യുവാക്കൾ 25- ലധികം പേരുടെ മൃതദേഹങ്ങൾ അടുത്തുള്ള മകുർഡി – ഗ്ബോക്കോ ഹൈവേയിൽ കിടത്തി അവരുടെ പ്രതിഷേധം അറിയിച്ചു. ഏപ്രിൽ 12- ന് ആണ് കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം നടത്തിയത്.

ഫുലാനികൾ ഭൂരിഭാഗവും ഇസ്ലാം മതവിശ്വാസികളാണ്. അവർ തീവ്ര ഇസ്ലാം മതവിശ്വാസത്തിന്റെ പേരിൽ നൈജീരിയയിൽ നിരവധി ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ഐ സി സി പുറത്തുവിട്ട കണക്കനുസരിച്ച് ലോകരാജ്യങ്ങളിൽ ക്രൈസ്തവർക്ക് നേരെയുള്ള കൂടുതൽ ആക്രമണങ്ങൾ നടന്നിരിക്കുന്നത് നൈജീരിയയിലാണ്. നൈജീരിയൻ സർക്കാർ ക്രൈസ്തവർക്കുനേരെയുള്ള ഇത്തരം ആക്രമണങ്ങളോട് നിസ്സംഗ മനോഭാവമാണ് പുലർത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.