റവ. ഫാ. മാത്യു അറയ്ക്കൽ എം.സി.ബി.എസ് (70) നിര്യാതനായി

കടുവാക്കുളം: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിലെ എമ്മാവൂസ് പ്രവിശ്യാംഗമായ ഫാ. മാത്യു അറയ്ക്കൽ (70) അന്തരിച്ചു.

മൃതദേഹം ഞായറാഴ്ച (26.07.2026) വൈകുന്നേരം 05.00 മണിക്ക് കോട്ടയം കടുവാക്കുളത്തുള്ള എംസിബിഎസ് എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിൽ എത്തിക്കും. തുടർന്ന് പൊതുദർശനം. മൃതസംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (27.07.2026) രാവിലെ 9.00ന് പ്രൊവിൻഷ്യൽ ഹൗസിൽ ആരംഭിക്കും. തുടർന്ന് 09.45 ന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷകളും.

കുളപ്പുറം-പൈങ്ങോട്ടൂര്‍ അറയ്ക്കൽ പരേതരായ ജോസഫ് – മാര്‍ത്ത ദമ്പതികളുടെ മകനാണ്. ജോര്‍ജ്, സി. റോസിലി എന്നിവര്‍ സഹോദരങ്ങളാണ്

അതിരമ്പുഴ ലിസ്യൂ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ആനപ്പാറ ഹൗസിന്റെ സുപ്പീരിയര്‍, തിരുവനന്തപുരം എമ്മാവൂസ് ഹൗസിന്റെ സുപ്പീരിയര്‍ – ഇടവകയിലെ വികാരി, ചെങ്കോട്ട മിഷന്‍ സുപ്പീരിയര്‍, തിരുവനന്തപുരം മലങ്കര സെന്റ്‌ മേരീസ് മേജര്‍ സെമിനാരി- കോട്ടയം സെന്റ് സ്റ്റാനിസ്ലാവൂസ് മൈനർ സെമിനാരി എന്നിവിടങ്ങളിലെ ഇംഗ്ലീഷ് അധ്യാപകന്‍, 15 വര്‍ഷക്കാലം അമേരിക്കയില്‍ വിവിധ ഇടവകകളില്‍ വികാരി എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.