
ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശുവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി നിര്‍വഹിച്ചു.
കെ.എസ്.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ഗ്രാമതല അനിമേറ്റര്‍ കുഞ്ഞുമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോടുകൂടിയ പശുവളര്‍ത്തല്‍ പദ്ധതിയ്ക്കാണ് ധനസഹായം ലഭ്യമാക്കിയത്.
ഫാ. സുനില്‍ പെരുമാനൂര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍




