സ്‍പാനിഷ് ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട 2053 രക്തസാക്ഷികളുടെ തിരുനാൾ ദിനം

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ രക്തസാക്ഷികളായി സഭ അംഗീകരിച്ച 2,053 രക്തസാക്ഷികളുടെ തിരുനാൾ ദിനമായിരുന്നു നവംബർ ആറ്. അവരിൽ 12 വിശുദ്ധരും 2,041 വാഴ്ത്തപ്പെട്ടവരും ഉണ്ട്. ഇവരെല്ലാം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരാണ്.

1930-കളിൽ സ്പെയിനിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൽ സഭയുടെ മേലുണ്ടായ രക്തരൂക്ഷിതമായ പീഡനത്തിൽ കൊല്ലപ്പെട്ടത് 10,000 -ത്തിലധികം രക്തസാക്ഷികളാണ്. ഇതിൽ സഭ അംഗീകരിച്ച വിശുദ്ധരുടെ എണ്ണമാണ് 2053 പേർ. ഇവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വിശുദ്ധർക്ക് അവരുടേതായ വേറെ തിരുനാൾ ദിനമുണ്ട്. എന്നാൽ 2010 മുതൽ, എല്ലാ വിശുദ്ധരുടെയും തിരുനാൾ ദിനത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, നവംബർ ആറിന് ഈ വിശുദ്ധരുടെ തിരുനാൾ ദിനമായി ആചരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.