നൈജീരിയയിൽ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ക്രൈസ്തവ കൂട്ടക്കൊല നടന്ന പള്ളി വീണ്ടും തുറന്നു

2022-ലെ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ തീവ്രവാദി ആക്രമണത്തിൽ അൻപതോളം വിശ്വാസികൾ കൊല്ലപ്പെട്ട നൈജീരിയൻ ദൈവാലയം വീണ്ടും ആരാധനയ്ക്കായി തുറന്നു. ഏപ്രിൽ ഒമ്പതിന് ഈസ്റ്റർ ഞായറാഴ്ച ആണ് ഓവോ പട്ടണത്തിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക ദൈവാലയം പൊതു ആരാധനയ്ക്കായി തുറന്നു കൊടുത്തത്. ഓൻഡോ സംസ്ഥാനത്താണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്.

2022 ജൂൺ 5 ന്, ആയുധധാരികളായ ഒരു സംഘം ആക്രമികൾ കത്തോലിക്കാ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും പള്ളിയിൽ നിരവധി സ്ഫോടകവസ്തുക്കൾ പൊട്ടിതെറിക്കുകയും ചെയ്തു. മരിച്ചവരിൽ നിരവധി കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണികൾക്കും രക്ഷപ്പെട്ടവർക്ക് ചികിത്സയ്ക്കുമായി ദൈവാലയം 43 ആഴ്ച അടച്ചിട്ടിരുന്നു.

ആക്രമണം നടന്നു പത്ത് മാസങ്ങൾക്ക് ശേഷം വീണ്ടും ദൈവാലയം പ്രാർത്ഥനകൾക്കായി തുറക്കുമ്പോൾ വിശ്വാസികളിലും പുതിയ പ്രതീക്ഷകൾ ഉണരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.