ലെയോ പാപ്പയുടെ സന്ദർശനം: ഒരുക്കങ്ങൾക്കായി വൻ ദേശീയ സമാഹരണം പ്രഖ്യാപിച്ച് പെറൂവിയൻ സഭ

നവംബറിൽ നടക്കാനിരിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ പെറു സന്ദർശനത്തിന്റെ സംഘാടനത്തിനും ലൊജിസ്റ്റിക്സ് ആവശ്യങ്ങൾക്കുമായി വൻ ദേശീയഫണ്ട് സമാഹരണം പ്രഖ്യാപിച്ച് പെറൂവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് (CEP). സിഇപി പ്രസിഡന്റും ലൂറിൻ ബിഷപ്പുമായ കാർലോസ് ഗാർസിയ കാമഡർ, പെറുവിലെ അപ്പസ്തോലിക് നുൺഷ്യോ ബിഷപ്പ് പോളോ റോക്കോ ഗ്വാൾതിയേരി, പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിന്റെ ജനറൽ കോഓർഡിനേറ്ററും സിഇപി ഇടക്കാല ജനറൽ സെക്രട്ടറിയുമായ ബിഷപ്പ് ഗില്ലെർമോ ഇൻക പെരേഡ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

“ഈ ഫണ്ട് സമാഹരണം ഒരു സഹോദര്യത്തിന്റെ പ്രവൃത്തിയാണ്. ഈ മഹത്തായ സഭാപരമായ സംഭവത്തിൽ എല്ലാവർക്കും പങ്കാളികളാകാൻ കഴിയുന്നതിനും കേവലം കാഴ്ചക്കാരായി നിൽക്കാതെ പങ്കാളികളാകാനും ഓരോ വ്യക്തിയും ഇടവകയും സമൂഹവും തങ്ങളുടെ കഴിവനുസരിച്ച് സംഭാവന നൽകുന്നു. സംഭാവന ചെയ്യുന്ന തുകയുടെ വലിപ്പമല്ല, മറിച്ച് ഏത് ഹൃദയത്തോടെയാണ് അത് പങ്കുവയ്ക്കുന്നത് എന്നതാണ് പ്രധാനം,” പ്രസ്താവനയിൽ സിഇപി വ്യക്തമാക്കുന്നു.

വിശ്വാസികൾക്കും നന്മ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും സഭ പുറത്തുവിട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവനകൾ നൽകാവുന്നതാണെന്ന് സിഇപി അറിയിച്ചു. സാമ്പത്തിക സംഭാവനകൾക്കുപരിയായി, ആത്മീയമായ ഒരുക്കമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പെറൂവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.