ന്യൂയോർക്കിലെ ദയാവധ നിയമത്തിനെതിരെ കത്തോലിക്കാ സഭയും ഭിന്നശേഷി സംഘടനകളും പ്രതിഷേധത്തിൽ

​ന്യൂയോർക്കിൽ നടപ്പിലാക്കാൻ പോകുന്ന ‘മെഡിക്കൽ എയിഡ് ഇൻ ഡൈയിങ്’ (MAID) അഥവാ ദയാവധ നിയമത്തിനെതിരെ കത്തോലിക്കാ സഭയും ഭിന്നശേഷി അവകാശ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ‘ഞങ്ങൾക്ക് വേണ്ടത് പരിചരണമാണ്, ആത്മഹത്യയല്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായി ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ സംഘടനകൾ പ്രതിഷേധ സമരം നടത്തി.

​ഓഗസ്റ്റ് അഞ്ചിനാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഫെബ്രുവരിയിൽ ഗവർണർ കാത്തി ഹോച്ചൽ ഒപ്പുവച്ച നിയമപ്രകാരം മാറാരോഗമുള്ളവർക്ക് ജീവനൊടുക്കാനുള്ള മരുന്നുകൾ ഡോക്ടർമാർക്ക് നിർദേശിക്കാം. എന്നാൽ ഈ നിയമം ഭിന്നശേഷിക്കാർക്കും രോഗികൾക്കും എതിരായ വിവേചനമാണെന്നും രോഗ പരിചരണത്തിന് പകരം മരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി സംഘടനകൾ യു.എസ് ഫെഡറൽ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

​ദയാവധം കത്തോലിക്കാ സഭയുടെ വിശ്വാസങ്ങൾക്കും ധാർമ്മിക തത്വങ്ങൾക്കും എതിരാണെന്നും, ദയാവധ നിയമങ്ങൾ ഭാവിയിൽ കൂടുതൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സഭാ നേതൃത്വം മുന്നറിയിപ്പ് നൽകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.