മ്യാന്മറിലെ കത്തോലിക്ക ദേവാലയം സൈന്യം വളഞ്ഞ സംഭവം; തടങ്കലിൽ തുടർന്ന് ബർമീസ് ആർച്ചുബിഷപ്പ്

മാൻഡലെയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സൈന്യം വളഞ്ഞതിനെ തുടർന്ന് തടങ്കിൽ തുടരുകയാണ് മാൻഡാലെ ആർച്ചുബിഷപ്പ് മാർക്കോ വിൻ ടിൻ. ഏപ്രിൽ എട്ടിനാണ് പ്രാർത്ഥനകൾ നടക്കുന്ന ദേവാലയത്തിലേക്ക് സൈന്യം അതിക്രമിച്ചു കയറിയത്.

ആർച്ചുബിഷപ്പിനോടൊപ്പം വികാരി ജനറൽ മോൺസിഞ്ഞോർ ഡൊമെനിക് ക്യോ ഡുവും ഏകദേശം 20 രൂപത വൈദികരും കത്തീഡ്രലിൽ ഇപ്പോഴും തടങ്കലിൽ തുടരുകയാണ്. ഫോണിൽ അവരെയാരെയും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും അവരെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്നും വികാരി ജനറലിന്റെ ബന്ധുക്കൾ അറിയിച്ചു.

ഏപ്രിൽ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. 40 സൈനികരാണ് ദേവാലയം വളഞ്ഞത്. വൈദികരോടൊപ്പം വിശ്വാസികളെയും സൈന്യം ആദ്യം തടങ്കലിലാക്കിയിരുന്നു. എന്നാൽ വിശ്വാസികളെ ഏതാനും മണിക്കൂറുകൾക്കു ശേഷം സൈന്യം വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.