കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ജൂൺ 20- ന് ലോക അഭയാർത്ഥി ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ഭാവി കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ സ്വർഗീയ പിതാവുമായി സഹകരിക്കണമെങ്കിൽ, കുടിയേറ്റക്കാരും അഭയാർത്ഥികളുമായ നമ്മുടെ സഹോദരീ സഹോദരന്മാരെ നമ്മൾ സ്വീകരിക്കണം. ഭാവി ആരംഭിക്കുന്നത് നാം ഓരോരുത്തരിൽ നിന്നുമാണ്”- പാപ്പാ പറഞ്ഞു. ലോക കുടിയേറ്റ ദിനത്തിലും കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും സ്വീകരിക്കുന്നതിനെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു. എല്ലാ മനുഷ്യരെയും അംഗീകരിക്കുന്നതും ബഹുമാനിക്കുന്നതും ശോഭനമായ ഭാവി പടുത്തുയർത്താൻ സഹായകമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.