
സീറോ മലബാർ സഭയുടെ രാജ്കോട്ട് രൂപത മുൻ ബിഷപ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ (93) കാലംചെയ്തു. സിഎംഐ സന്യാസസമൂഹാംഗമായിരുന്ന അദ്ദേഹം ഇന്ന് (ജൂലൈ 19) ഉച്ചയ്ക്ക് 12.17നു രാജ്കോട്ടിലെ സിഎംഐ സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ വെച്ചാണ് മരണമടഞ്ഞത്.
പാലാ ചെമ്മലമറ്റം ഇടവകയിൽ 1933 മേയ് ആറിനു ജനിച്ച ബിഷപ് ഗ്രിഗറി, 1963 മേയ് 17നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1983 ഏപ്രിൽ 24നു മെത്രാനായി അഭിഷിക്തനായി. 2010 ജൂണിൽ വിരമിച്ച അദ്ദേഹം രാജ്കോട്ടിലെ പ്രൊവിൻഷ്യൽ ഹൗസിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.




