ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു

ജലന്തർ ബിഷപ്പ് പദവിയിൽ നിന്നുമുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ഫ്രാൻസിസ് പാപ്പാ സ്വീകരിച്ചു. ഇനി ബിഷപ്പ് എമിരിറ്റസ് എന്നാണ് അദ്ദേഹം അറിയപ്പെടുക.

ഏറെ സന്തോഷവും നന്ദിയുമെന്ന് രാജി വാർത്തയോട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചു. “എന്നെ സ്നേഹിച്ചവരോടും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും എന്റെ വേദനകളിൽ പങ്കുചേർന്നവരോടും എനിക്ക് വേണ്ടി കരുതലായി നിന്നവരോടും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.” -വീഡിയോ സന്ദേശത്തിൽ ബിഷപ്പ് വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.