ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ മാതാവ് നിര്യാതയായി

കണ്ണൂർ രൂപതാധ്യക്ഷനും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെ മാതാവ് വടക്കുംതല മേരി ജോസഫ് (91) നിര്യാതയായി. സംസ്കാരം നാളെ ചൊവ്വാഴ്ച്ച, ഉച്ചയ്ക്കുശേഷം 3 മണിക്ക് പനങ്ങാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭൗതികദേഹം പൊതുദർശനത്തിനായി പനങ്ങാട് വസതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

പൊന്നുരുന്നി ക്രൈസ്റ്റ് ദ് കിംഗ് കോൺവന്റ് സ്ക്കൂൾ റിട്ട. അധ്യാപിക മെറീന, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥൻ ജോസ് ഫ്രാൻസിസ്, സ്റ്റെല്ല, കളമശ്ശേരി സെന്റ് പോൾസ് കോളജ് റിട്ട. ഉദ്യോഗസ്ഥ റെജീന, സെന്റ് ആൽബർട്ട് സ് സ്ക്കൂൾ റിട്ട. ഉദ്യോഗസ്ഥൻ ജോയ്സ്, വില്ലി ജയിംസ് എന്നിവരും മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.