ബെനഡിക്ട് പാപ്പായുടെ ശവകുടീരം പൊതുജനങ്ങൾക്ക് പ്രാർത്ഥിക്കുന്നതിനായി തുറന്നു കൊടുത്തു

ജനുവരി എട്ട് ഞായറാഴ്ച രാവിലെ മുതൽ, വത്തിക്കാൻ ഗ്രോട്ടോയിലുള്ള ബെനഡിക്ട് പാപ്പായുടെ ശവകുടീരം പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനും ആയി തുറന്നുകൊടുത്തു. ജനുവരി അഞ്ചിനായിരുന്നു പാപ്പായുടെ മൃതസംസ്ക്കാരം. ജോൺ പോൾ രണ്ടാമൻ മാർപാപ്പായെ ആദ്യം അടക്കം ചെയ്ത അതേ കല്ലറയിലാണ് ബെനഡിക്ട് പാപ്പായും അന്ത്യവിശ്രമം കൊള്ളുന്നത്.

ബെനഡിക്ട് പാപ്പായുടെ ശവകുടീരത്തിന് മുകളിൽ, കോൺകേവ് വൈറ്റ് ഭിത്തിയിൽ രണ്ട് മാലാഖമാരാൽ ചുറ്റപ്പെട്ടതും പരിശുദ്ധ കന്യകാമറിയം ഉണ്ണിശോയെ കരങ്ങളിൽ വഹിച്ചു നിൽക്കുന്നതുമായ ഒരു ശിൽപവുമുണ്ട്. ബെനഡിക്ട് പാപ്പായെ അടക്കം ചെയ്തിരിക്കുന്ന കല്ലറയുടെ അതേ വിഭാഗത്തിൽ തന്നെയാണ് പോൾ ആറാമൻ പാപ്പാ, ജോൺ പോൾ ഒന്നാമൻ പാപ്പാ, മാർസെല്ലസ് രണ്ടാമൻ പാപ്പാ എന്നിവരും അന്ത്യവിശ്രമം കൊള്ളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.