
2025-ൽ യൂറോപ്പിലെ ക്രൈസ്തവർക്കെതിരായ വ്യക്തിഗത ആക്രമണങ്ങളിൽ 44 ശതമാനം വർധനവുണ്ടായതായി ഒബ്സർവേറ്ററി ഓൺ ഇൻടോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യൻസ് (OIDAC) സംഘടന വ്യക്തമാക്കി. നവംബർ 16-ന് പ്രസിദ്ധീകരിച്ച സംഘടനയുടെ വാർഷിക റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം യൂറോപ്പിൽ 2,465 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളും സംഭവങ്ങളും നടന്നതായി സംഘടന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശാരീരിക ആക്രമണങ്ങളും ഭീഷണികളും ഉൾപ്പെടെ വ്യക്തികൾക്ക് നേരെയുണ്ടായ ഏകദേശം 400-ഓളം ആക്രമണങ്ങൾ സംഘടനയുടെ റിപ്പോർട്ടിൽ ഉൾപ്പെടുന്നുണ്ട്. ലിയോണിൽ (Lyon) ഇറാഖി ക്രൈസ്തവനായ അഷൂർ സർണായയെ (Ashur Sarnaya) കുത്തിക്കൊലപ്പെടുത്തിയതും പോളണ്ടിൽ ഒരു വൈദികൻ കൊല്ലപ്പെട്ടതും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുള്ള സംഭവങ്ങളിൽപ്പെടുന്നു.
സ്വന്തം വിശ്വാസത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്ത ആളുകളെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് ഒ.ഐ.ഡി.എ.സി. യൂറോപ്പ് (OIDAC Europe) എക്സിക്യൂട്ടീവ് ഡയറക്ടർ അൻയ ടാങ് (Anja Tang) പത്രക്കുറിപ്പിൽ പറഞ്ഞു. “ബാധിക്കപ്പെട്ടവരിൽ പലരും ശത്രുതാപരമായ മാധ്യമ ചിത്രീകരണങ്ങളെയും വളർന്നുവരുന്ന സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. അവരുടെ അനുഭവങ്ങൾ ഗൗരവമായ ശ്രദ്ധയും യഥാർഥ സഹിഷ്ണുതയുടെ സംസ്കാരം ശക്തിപ്പെടുത്തുന്ന പ്രതികരണവും അർഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.




