
പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും വിവാഹത്തിനും ഇരയായ 13 കാരി മരിയ ഷഹബാസിന്റെ കേസിൽ പൊലീസ് അന്വേഷണം പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഈ നടപടിയെ മരിയയുടെ കുടുംബം ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
മാർച്ചിൽ ഡിസ്ട്രിക്റ്റ് കോടതി കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോർട്ട് അംഗീകരിച്ചിരുന്നു. എന്നാൽ വ്യാജമായി ഉണ്ടാക്കിയ വിവാഹ, മതപരിവർത്തന രേഖകളിൽ ഷഹബാസിന്റെ വയസ്സ് തെറ്റായി കാണിച്ചിരുന്നു എന്ന നിർണായക തെളിവുകൾ പൊലീസ് മറച്ചുവച്ചതായി ഹൈക്കോടതിയിൽ കുടുംബം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഷഹബാസിന്റെ കേസിൽ റിവ്യൂ ഹർജി പരിഗണിക്കാൻ 2026 ജൂലൈയിൽ പാക്കിസ്ഥാന്റെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി തീരുമാനിച്ചതിന് പിന്നാലെയാണ് ഈ പുതിയ നടപടി.
“അന്വേഷണം പുനരാരംഭിക്കാനും ഈ കേസിന്റെ വസ്തുതകൾ കൃത്യമായി പരിശോധിക്കാനും ലാഹോർ ഹൈക്കോടതി എടുത്ത തീരുമാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. മരിയ അനുഭവിച്ച ദുരനുഭവങ്ങളിലൂടെ മറ്റൊരു കുട്ടിയും കടന്നുപോകരുത്. ഇത് ഒടുവിൽ അവളെ മോചിപ്പിക്കുകയും കുടുംബത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഒരു പടിയായി മാറും എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു,” അറോറ പ്രസ്താവിച്ചു.
പാക്കിസ്ഥാനിലെ ക്രിസ്ത്യൻ കുടുംബത്തിലാണ് മരിയ ഷഹബാസ് വളർന്നത്. 2025 ജൂലൈയിൽ, 30 വയസ്സുള്ള ഒരു വ്യക്തി അവളെ കുടുംബത്തിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയും, സ്വന്തം മതം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയും, അവളുടെ സമ്മതമില്ലാതെ തട്ടിക്കൊണ്ടുപോയയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. അന്നുമുതൽ ക്രൂരമായ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കുമാണ് മരിയ ഇരയായിക്കൊണ്ടിരിക്കുന്നത്.
2026 ഫെബ്രുവരിയിൽ, മരിയയുടെ കേസ് പാക്കിസ്ഥാന്റെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതിയുടെ മുമ്പാകെയെത്തി. മകളെ തിരികെ വീട്ടിലേക്ക് അയക്കുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിച്ചെങ്കിലും, കോടതി അവളെ തട്ടിക്കൊണ്ടുപോയയാളുടെ കസ്റ്റഡിയിൽ തന്നെ വിടുകയാണ് ചെയ്തത്. ഇത് അവളെ കൂടുതൽ പീഡനങ്ങൾക്കിരയാക്കുന്നതിലേക്കും അവളുടെ സുരക്ഷ അപകടത്തിലാക്കുന്ന അവസ്ഥയിലേക്കും എത്തിച്ചു. അന്ന് കോടതി മരിയയുടെ വയസ്സ് ഉറപ്പാക്കാൻ വേണ്ട ശ്രമങ്ങൾ നടത്തിയിരുന്നില്ല.
ഷഹബാസിന്റെ പ്രായം പരിശോധിക്കുന്നതിൽ പരാജയപ്പെടുകയും അവളെ തട്ടിക്കൊണ്ടുപോയയാളുടെ കസ്റ്റഡിയിൽ തന്നെ വിടുകയും ചെയ്ത മുൻ ഉത്തരവിനെ തുടർന്ന്, മരിയയുടെ കേസിൽ ഒരു റിവ്യൂ ഹർജി പരിഗണിക്കാൻ ജൂലൈയിൽ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി സമ്മതിച്ചിരുന്നു. പാക്കിസ്ഥാൻ നിയമപ്രകാരവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരവും പ്രായപൂർത്തിയാകാത്ത ഒരാൾക്ക് മതപരിവർത്തനത്തിനോ വിവാഹത്തിനോ നിയമപരമായി സമ്മതം നൽകാനാകില്ല. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ മരിയ ഷഹബാസ് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് മുൻ അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും, വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ മരിയയെ തട്ടികൊണ്ട് പോയ ആൾക്കൊപ്പം തന്നെ അയക്കുകയായിരുന്നു.




