കടലിൽ ഉപേക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെ രക്ഷിക്കുക എന്നത് മാനവരാശിയുടെ കടമയാണ്: ഫ്രാൻസിസ് പാപ്പ

കടലിൽ ഉപേക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെ രക്ഷിക്കുക എന്നത് മാനവരാശിയുടെ കടമയാണെന്ന് അനുസ്മരിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഫ്രാൻസിലെ മാർസെയിലിലെ ദ്വിദിന സന്ദർശനത്തിന്റെ ആദ്യദിവസമായ സെപ്റ്റംബർ 22 -ന് കടലിൽ നഷ്ടപ്പെട്ട നാവികരുടെയും കുടിയേറ്റക്കാരുടെയും സ്മാരകത്തിൽ പ്രാദേശിക മതനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ വച്ചാണ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.

കടലിൽ നഷ്ടപ്പെട്ട നാവികരുടെയും കുടിയേറ്റക്കാരുടെയും സ്മാരകത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു നിമിഷം നിശ്ശബ്ദമായി പ്രാർഥിക്കാൻ ആവശ്യപ്പെട്ടിരുന്നു. 441 പേരോളം മരണമടഞ്ഞ 2023 -ലെ ദുരന്തം, 2017 -നുശേഷമുള്ള ഏറ്റവും വലിയ ദുരന്തമായിരുന്നു. 2014 മുതൽ സെൻട്രൽ മെഡിറ്ററേനിയൻ മൈഗ്രേഷൻ റൂട്ടുകളിൽ 20,000 -ത്തിലധികം ആളുകൾ മരിച്ചിട്ടുണ്ട്. ‘നിലനിൽക്കുന്ന മാനുഷിക പ്രതിസന്ധി’ എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഈ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്.

“നാം മനുഷ്യത്വം കാണിക്കേണ്ടതുണ്ട്. നമ്മുടെ ഈ സഹോദരീസഹോദരന്മാരുടെ സ്മരണയ്ക്കായി ഒരു നിമിഷം നിശ്ശബ്ദത പാലിച്ചുകൊണ്ട് അവരുടെ അനുഭവങ്ങളെ അനുസ്മരിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു” – പാപ്പ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.