നവജാതശിശുവിന്റെ കൊലപാതകം: ആശങ്ക അറിയിച്ച് കെ.സി.ബി.സി. പ്രൊലൈഫ് സമിതി

എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് നവജാതശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക അറിയിച്ച് കെ.സി.ബി.സി. പ്രോലൈഫ് സമിതി. വിനാശകരമായ ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ കൂടിവരുന്നതിനാൽ സർക്കാരും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരും കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് സമിതി ആഹ്വാനം ചെയ്തു.

ക്രൂരമായ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ആവശ്യപ്പെട്ടു. ഒപ്പം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള ആവശ്യം സീറോമലബാർ പ്രോലൈഫ് അപ്പോസ്‌തലേറ്റ് മുന്നോട്ടുവച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.