സന്യാസ ആശ്രമത്തിനു നേരെ ആക്രമണം: സ്പെയിനിൽ ഒരാൾ അറസ്റ്റിൽ

സ്‌പെയിനിൽ സന്യാസ ആശ്രമത്തിൽ അഗ്നിബാധ ഉണ്ടാക്കുന്നതിനു ശ്രമിച്ച ആൾ അറസ്റ്റിൽ. സ്‌പാനിഷ് നഗരമായ ക്യൂൻകയിലെ ഫ്രാൻസിസ്‌കൻ കൺസെപ്‌ഷനിസ്‌റ്റ് കോൺവെന്റിൽ രാവിലെ പരിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ അക്രമി ആശ്രമം ആക്രമിക്കുകയായിരുന്നു. ആശ്രമത്തിന്റെ പ്രധാനവാതിലിൽ പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു.

അക്രമി പ്രധാനവാതിലിൽ തീകൊളുത്തിയ സമയം അകത്ത് പരിശുദ്ധ കുർബാന അർപ്പിച്ചിരുന്ന വൈദികനെക്കൂടാതെ പത്തോളം സന്യാസിനിമാരും ഉണ്ടായിരുന്നു. സംഭവത്തിനു സാക്ഷ്യംവഹിച്ച നിരവധി അയൽക്കാർ, നാഷണൽ പൊലീസ് കോർപ്‌സ് അംഗങ്ങൾ സംഭവസ്ഥലത്ത് എത്തുന്നതുവരെ അക്രമിയെ തടഞ്ഞുവയ്ക്കുകയും തീയണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.

പൊലീസ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, മുൻപും പല കേസുകളിലും പിടിക്കപ്പെട്ടിട്ടുള്ളയാണ് അക്രമി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.