യു. എസിൽ കത്തോലിക്കർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 2025-ൽ 84 ഇരകളെന്ന് എഫ്.ബി.ഐ റിപ്പോർട്ട്

അമേരിക്കയിൽ കത്തോലിക്കർക്കെതിരായ അക്രമങ്ങളും വെറുപ്പധിഷ്ഠിത കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. 2025-ൽ മാത്രം കത്തോലിക്കാ വിരുദ്ധ ആക്രമണങ്ങൾക്ക് ഇരയായത് 84 പേരാണെന്ന് എഫ്.ബി.ഐയുടെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു.

എഫ്.ബി.ഐയുടെ കണക്കുകൾ പ്രകാരം, മതപരമായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും ജൂതർക്കെതിരെയാണ് നടന്നത് (62.4%). ആകെ മതവിദ്വേഷ ആക്രമണങ്ങളിൽ 3.0 ശതമാനമാണ് കത്തോലിക്കർക്കെതിരെ ഉണ്ടായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം സംഭവങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2024-ൽ രാജ്യത്ത് കത്തോലിക്കർക്കെതിരെ 63 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. 2020 മുതൽ 2024 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ആകെ 437 കത്തോലിക്കാ വിരുദ്ധ ആക്രമണ സംഭവങ്ങൾ എഫ്.ബി.ഐ രേഖപ്പെടുത്തി.

മതസ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നേരെ വർദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങളിൽ പ്രമുഖ ക്രിസ്ത്യൻ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.