40 ഡേയ്‌സ് ഫോർ ലൈഫ് കാമ്പയിനിലൂടെ ഗർഭച്ഛിദ്രത്തിൽ നിന്നും രക്ഷപെടുത്തിയത് 505 കുഞ്ഞുങ്ങളെ

40 ഡേയ്‌സ് ഫോർ ലൈഫ് ലെന്റ് കാമ്പയിനിലൂടെ 505 കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ സാധിച്ചതായി വെളിപ്പെടുത്തി സംഘാടകർ. ഗർഭച്ഛിദ്രത്തിൽ നിന്നും രക്ഷപെട്ടവരിൽ 56 കുട്ടികൾ ലാറ്റിനമേരിക്കയിലാണ് ഉള്ളത്. പ്രവർത്തനങ്ങളുടെ ഫലമായി ആറ് ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ അടച്ചുപൂട്ടുവാനും തങ്ങൾക്കു കഴിഞ്ഞു എന്ന് ഐബറോ-അമേരിക്കയിലെ 40 ഡേയ്‌സ് ഫോർ ലൈഫിന്റെ വക്താവ് ലോറ വരേല അറിയിച്ചു.

ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളെ ഗർഭച്ഛിദ്രത്തിൽ നിന്ന് രക്ഷിച്ചത് കൊളംബിയയിൽ നിന്നാണ്. ഗർഭച്ഛിദ്രത്തിൽ നിന്നും പിന്മാറുന്ന മാതാപിതാക്കൾ ഏതാനും ദിവസങ്ങൾ 40 ഡേയ്‌സ് ഫോർ ലൈഫ് ലെന്റ് കാമ്പയിൻ സംഘാടകർക്ക്‌ ഒപ്പം ചെലവിടുന്നു. ഇവരുടെ സാക്ഷ്യങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണ് എത്രയധികം കുഞ്ഞുങ്ങളെ ജീവനിലേക്കു തിരിച്ചു കൊണ്ടുവരുവാൻ കഴിഞ്ഞതെന്ന് പ്രവർത്തകർ വെളിപ്പെടുത്തിയത്.

പലരുടെയും സാക്ഷ്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള പ്രാർത്ഥനയുടെ ശക്തി വെളിപ്പെട്ടതായിയും വെളിപ്പെടുത്തുന്നു. 40 ഡേയ്‌സ് ഫോർ ലൈഫ് 2007-ൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ആരംഭിച്ച മൂവ്മെന്റ് ആണ്. വർഷത്തിൽ രണ്ടയു പ്രാവശ്യം ആണ് ഇത് നടത്തപ്പെടുന്നത്. ഇതിൽ ആദ്യത്തേത് നോമ്പുകാലത്താണ് നടക്കുന്നത്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉപവി പ്രവർത്തനത്തിലൂടെയും ഗർഭാസിദ്രത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും ജീവൻ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.