റോക്ക് മ്യൂസിക് ഫെസ്റ്റിവലിൽ വിശ്വാസത്തിന്റെ സന്ദേശവുമായി പോപ്പ് താരം ജസ്റ്റിൻ ബീബർ

‘റോക്ക് ഇൻ റിയോ’ സംഗീതപരിപാടിയില്‍ വിശ്വാസത്തിന്റെ സന്ദേശവുമായി ജസ്റ്റിൻ ബീബർ. പരിപാടിക്കിടെ പ്രേഷകരോട് ക്രിസ്തുവിലുള്ള വിശ്വസത്തെക്കുറിച്ച് സംസാരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു ഈ പോപ്പ് താരം. അടുത്തിടെ അദ്ദേഹത്തിന് റാംസെ ഹണ്ട് സിൻഡ്രോം രോഗമുണ്ടെന്ന് നിർണ്ണയിച്ചിരുന്നു. രോഗം മൂലം താരത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം തളർന്നുപോയിരുന്നു. എന്നാൽ ഈ രോഗത്തിൽ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശുവാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

റോക്ക് ഇൻ റിയോയിൽ ജസ്റ്റിൻ ബീബറിന്റെ പങ്കാളിത്വം വിശ്വാസത്തിന്റെ ശക്തമായ സന്ദേശമാണ് പകർന്നത്. “ഞാൻ ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്നും ഞാൻ ആരാണെന്നും ഞാൻ ഇപ്പോൾ എന്റെ ജീവിതത്തിൽ എവിടെയാണെന്നും അവൻ എന്നെ സ്നേഹിക്കുന്നുവെന്നും ഞാൻ വിശ്വസിക്കുന്നു. എനിക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ കഴിയേണ്ടതിന് തന്റെ ജീവൻ നൽകിയ പാപരഹിതനായ യേശുവിനെ ഞാൻ മുറുകെ പിടിക്കുന്നു.” – പോപ്പ് താരം വെളിപ്പെടുത്തി.

ജസ്റ്റിൻ ബീബർ തന്റെ വ്യക്തിജീവിതത്തിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾക്കിടയിലും പ്രേക്ഷകരെ നിരാശപ്പെടുതെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. ഷോയുടെ അവസാനത്തോട് അടുത്ത്, ബീബർ ദൈവത്തെക്കുറിച്ച് സംസാരിക്കുകയും പ്രേക്ഷകർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം യേശുവിന് നിരവധി തവണ നന്ദി പറഞ്ഞു.

“ദൈവം അകലെയല്ല. അവൻ അടുത്തുണ്ട്. ഹൃദയം തകർന്നവരുടെ അടുത്താണ് അവൻ. അവൻ നിന്നെ നോക്കി പുഞ്ചിരിക്കുന്നു. നീ അവന്റെ കണ്ണിലെ കൃഷ്ണമണിയാണ്. ഞാൻ ബ്രസീലിനായി പ്രാർത്ഥിക്കുന്നു, എന്റെ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. നീയാണ് ആശ്വാസകൻ, നീയാണ് രോഗശാന്തി, നീ വീണ്ടെടുക്കുന്നവനാണ്. ഞങ്ങൾ നന്ദി പറയുന്നു! യേശുവേ, അങ്ങേയ്ക്ക് നന്ദി.”

ക്രിസ്തുവിലുള്ള വിശ്വാസമാണ് തന്റെ രോഗത്തെ അതിജീവിക്കുവാൻ സഹായിച്ചതെന്ന് ഈ പോപ്പ് താരം മുൻപും വെളുത്തിപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഒന്നിലധികം കേസുകളിൽ വരെ ഉൾപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. തനിക്ക് വിഷാദരോഗമുണ്ടെന്ന് അദ്ദേഹം ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മയക്കുമരുന്നിന് അടിമയായ ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, ക്രൈസ്തവ വിശ്വാസവും ഹെയ്‌ലി ബീബറുമായുള്ള വിവാഹവും തന്റെ ജീവിതം മാറ്റിമറിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.