
വർഷത്തിൽ ഒന്നിലധികം ദിവസം തിരുനാൾ ആഘോഷിക്കുന്ന വിശുദ്ധന്മാരിൽ ഒരാളാണ് വി. സ്നാപക യോഹന്നാൻ. പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ സഭയിൽ ജനനതിരുനാൾ ആഘോഷിക്കുന്നത് വി. സ്നാപക യോഹന്നാന്റേതാണ്. ജൂൺ 24 നാണ് വി. സ്നാപക യോഹന്നാന്റെ ജന്മദിനം സഭയിൽ ആഘോഷിക്കുന്നത്. ബൈബിളിൽ സ്നാപക യോഹന്നാൻ വളരെ കുറച്ചു മാത്രമേ സംസാരിക്കുന്നതായി കാണുന്നുള്ളു. അദ്ദേഹത്തിന്റെ അഞ്ചു വാക്കുകൾ ഇതാ:
1. “അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും.”
2. “അവൻ വളരുകയും ഞാൻ കുറയുകയും വേണം.”
3. “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
4. “അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയതാരാണ്?”
5. “ഇതാ ദൈവത്തിന്റെ കുഞ്ഞാട്!”




