മാൾട്ടയിലെ കർമ്മലീത്താ മാതാവ്

ഒരുകാലത്ത് നാവികർ ദിശയറിയുന്നതിനായി നക്ഷത്രങ്ങളെ നോക്കിയതുപോലെ, വിശ്വാസികൾ തങ്ങളുടെ ആത്മീയ യാത്രകളിൽ മാർഗനിർദേശത്തിനും ശക്തിക്കുംവേണ്ടി പരിശുദ്ധ കന്യകാമറിയത്തിലേക്ക് തിരിയുന്നു. എല്ലാ വർഷവും ജൂലൈ 16 ന് കർമ്മലീത്താ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഔർ ലേഡി ഓഫ് മൗണ്ട് കാർമലിനോടുള്ള, പ്രത്യേകമാം വിധമുള്ള ഭക്തി മാൾട്ടയിൽ വളരെ പ്രശസ്തമാണ്.

ദ്വീപസമൂഹത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും ആഴത്തിൽ വേരൂന്നിയ ഈ തിരുനാൾ, ഒരു വഴികാട്ടി, സംരക്ഷക, നവീകരണത്തിന്റെ ഉറവിടം എന്നീ നിലകളിൽ മറിയത്തോടുള്ള അവരുടെ വിശ്വാസം വെളിപ്പെടുത്തുന്നു. ഈ ജൂബിലി വർഷത്തിൽ, മൗണ്ട് കാർമൽ മാതാവിനോടുള്ള ഭക്തി വിശ്വാസികളെ അവളുടെ മധ്യസ്ഥതയിലൂടെ നവീകരണത്തിന്റെയും വിശ്വാസത്തിന്റെയും പ്രമേയങ്ങൾ സ്വീകരിക്കാൻ ക്ഷണിക്കുന്നു.

ഭക്തിയുടെ ഒരു ചരിത്രം

1418-ൽ മാൾട്ടയിലേക്ക് എത്തിയ കർമ്മലീത്ത സന്യാസിമാർ, റാബത്തിനടുത്തുള്ള ലുൻസ്ജാറ്റയിൽ അവരുടെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. നിരവധി ദൈവാലയങ്ങൾ നിർമ്മിച്ച അവർ കർമ്മലീത്താ ഭക്തിയും പ്രചരിപ്പിച്ചു. അതിൽ വല്ലെറ്റയിലെ പ്രശസ്തമായ കാർമെലൈറ്റ് ബസിലിക്കയും ഉൾപ്പെടുന്നു.

ശുദ്ധീകരണസ്ഥലത്ത് ആത്മാക്കളെ ആശ്വസിപ്പിക്കുന്നതിനിടയിൽ മേരി വി. സൈമൺ സ്റ്റോക്കിന് ഉത്തരീയം നൽകുന്നതായി ചിത്രീകരിക്കുന്ന ബലിപീഠം ഈ ബസിലിക്കയിലുണ്ട്. 1881-ൽ വത്തിക്കാൻ ചാപ്റ്റർ അംഗീകാരം നൽകിയ മാൾട്ടയിലെ ആദ്യത്തെ പെയിന്റിംഗ്, മക്കൾക്കുവേണ്ടി ഒരു അമ്മയും മദ്ധ്യസ്ഥയും എന്ന നിലയിൽ പരിശുദ്ധ മറിയത്തിന്റെ പങ്കിനെ പ്രതീകപ്പെടുത്തുന്നു. മാൾട്ടയിൽ, ഈ ഭക്തി വ്യക്തിഗത പ്രാർഥനയ്ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ മാൾട്ടീസ് ജനത ചരിത്രപരമായി കർമ്മല മാതാവിലേക്ക് തിരിഞ്ഞു. പ്ലേഗുകൾ, ഉപരോധങ്ങൾ, യുദ്ധങ്ങൾ എന്നിവയിൽ, സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ കൂട്ടായ അഭ്യർഥനയുടെ കേന്ദ്രബിന്ദുവായിരുന്നു മറിയത്തോടുള്ള ഘോഷയാത്രകളും പ്രാർഥനകളും. കർമ്മലീത്താ മാതാവിനോടുള്ള ഭക്തി, സമൂഹങ്ങളെ പ്രത്യാശയിലും സ്ഥിരതയിലും എങ്ങനെ ഒന്നിപ്പിക്കുമെന്ന് ഈ വിശ്വാസപരമായ പ്രവൃത്തികൾ ഉദാഹരണമാക്കുന്നു.

മരിയൻ അദ്ഭുതങ്ങളും മാൾട്ടയുടെ പൈതൃകവും

വാലറ്റയിലെ കാർമെലൈറ്റ് ബസിലിക്ക എണ്ണമറ്റ വിശ്വാസ പ്രകടനങ്ങൾക്കും അദ്ഭുത കഥകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാൾട്ടയിലെ ആദ്യത്തെ വിശുദ്ധനായ സാൻ ഗോർഗ് പ്രീകയാണ് ഏറ്റവും ശ്രദ്ധേയമായ ഒന്ന്. കുട്ടിക്കാലത്ത്, അദ്ദേഹം വെള്ളത്തിൽ മുങ്ങിമരിക്കാൻ പോയപ്പോൾ കർമ്മലമാതാവിന്റെ പള്ളിയുടെ തിരുനാളിനു പോകുന്ന വഴി ഒരു ബോട്ടുകാരൻ അദ്ദേഹത്തെ രക്ഷപ്പെടുത്തി. പിൽക്കാലത്ത്, സാൻ ഗോർഗ് ഒരു കാർമ്മലീത്താ മാതാവിനോടുള്ള ഭക്തനും ഉത്തരീയത്തിന്റെ തീക്ഷ്ണമായ പ്രചാരകനുമായി മാറി. ഇത് മാൾട്ടയിലെ കർമ്മലമാതാവിനോടുള്ള ഭക്തിയുടെ പ്രാധാന്യം കൂടുതൽ ഉറപ്പിച്ചു.

കാർമൽ മാതാവിന് നൽകിയ ഒരു നേർച്ചയുടെ ഫലമായി വരൾച്ചയിൽ ഫവ്വാര ചാപ്പലും വസന്തവും അതിജീവിച്ചത് മറ്റ് അദ്ഭുതകരമായ സംഭവങ്ങളിൽ ഉൾപ്പെടുന്നു. ഈ അത്ഭുതങ്ങൾ മാതാവ് തന്റെ ഭക്തരോടുള്ള നിരന്തരമായ കരുതലിന്റെ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു.

സുനീഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.