കണ്ണുകളിൽ വെളിച്ചമില്ലെങ്കിലും ഉള്ളാലെ അവർ കണ്ടു തങ്ങളുടെ ഗർഭസ്ഥ ശിശുവിനെ

മെലിസയും ജെയ്‌മും. ചെറുപ്പം മുതൽ കണ്ണുകളിൽ അന്ധത പടർന്നവർ. എങ്കിലും ദൈവം വിവാഹം എന്ന കൂദാശയിലൂടെ അവരെ ചേർത്തു വച്ചു. നാളുകൾക്കിപ്പുറം അച്ഛനും അമ്മയും ആകുവാൻ തയ്യാറെടുക്കുമ്പോൾ അവർക്കായി ഒരു വലിയ സർപ്രൈസ് നൽകിയിരിക്കുകയാണ് മെലിസയുടെ ഡോക്ടർ. അത് മറ്റൊന്നും അല്ല അവരുടെ ഗർഭസ്ഥ ശുശുവിന്റെ മുഖം സ്കാനിംഗ് റിപ്പോർട്ടിൽ നിന്നും പകർത്തി അവർക്കു സ്പർശിക്കാവുന്ന രീതിയിൽ ആക്കി മാറ്റി ഈ ദമ്പതികൾക്ക് നൽകി.

തങ്ങളുടെ കുഞ്ഞിന്റെ മുഖം വിരലുകൾ കൊണ്ട് സ്പർശിച്ച ഈ ദമ്പതികൾ ആ കുഞ്ഞിന്റെ രൂപത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുകയായിരുന്നു. അവരുടെ വിരലുകൾ ആ കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രത്തിലൂടെ സഞ്ചരിച്ചപ്പോൾ അവർ ഇരുവരും സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. കണ്ണാലെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളാലെ അനുഭവിക്കുവാൻ അവസരം നൽകിയ ഡോക്ടറിനോട് അവർ നന്ദി പറയുമ്പോൾ നിറകണ്ണുകളോടെ നിൽക്കുവാൻ മാത്രമേ അവർക്കും കഴിഞ്ഞുള്ളു.

പിക്ച്ചർ ബോക്സിൽ കുഞ്ഞിന് അവർ നല്കാനിരുന്ന പേരും ആരോഗ്യപരമായ മറ്റു വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു. കുഞ്ഞും ആ മാതാപിതാക്കളും തമ്മിലുള്ള ബന്ധം കൊടുത്താൽ മെച്ചപ്പെടുത്തുന്നതിനായി ആണ് എങ്ങനെ ഒരു മാർഗ്ഗം സ്വീകരിച്ചതെന്ന് മെലിസയുടെ ഡോക്ടർ വെളിപ്പെടുത്തുന്നു.

ഈ മാസം തങ്ങളുടെ കുഞ്ഞു ലോകത്തിലേയ്ക്ക് വരുമ്പോൾ ഈ മാതാപിതാക്കൾ അകക്കണ്ണു തുറന്നു കാത്തിരിക്കുകയാണ്. ദൈവം നൽകിയ ആ വലിയ സമ്മാനത്തെ കൈതുറന്നു, ഹൃദയത്തിൽ സ്വീകരിക്കുവാൻ. കാണാനാകില്ലെങ്കിലും അകക്കണ്ണുകൾക്കു വെളിച്ചം പകരുവാൻ തങ്ങളുടെ ഡോക്ടറിനെപോലെ അനേകം ആളുകൾ ദൈവം സമയാസമയങ്ങളിൽ തങ്ങൾക്കു നൽകും എന്ന വിശ്വാസത്തിലാണ് ഈ ദമ്പതികൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.