കെയ്റ്റ്ലിൻ ക്ലാർക്ക്: ദൈവം നൽകിയ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിയ കായികതാരം

ഏപ്രിൽ 15-ന് നടന്ന 2024 വിമൻസ് നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ അസോസിയേഷൻ (WNBA) ഡ്രാഫ്റ്റിൽ ഇൻഡ്യാന ഫീവർ നമ്പർ 1 ഡ്രാഫ്റ്റ് പിക്ക് ആയി ഗാർഡ് കെയ്റ്റ്ലിൻ ക്ലാർക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷത്തെ രണ്ട് തവണത്തെ ദേശീയ കളിക്കാരിയായിരുന്നു കെയ്റ്റ്ലിൻ. ഒരു കത്തോലിക്കാ കുടുംബത്തിൽ വളർന്ന ക്ലാർക്ക് അയോവയിലെ വെസ്റ്റ് ഡെസ് മോയ്‌നിലുള്ള ഡൗലിംഗ് കാത്തലിക് ഹൈസ്‌കൂളിൽ ചേർന്ന് അവിടെയാണ് തന്റെ പരിശീലനം ആരംഭിച്ചത്.

ക്ലാർക്ക് ഒരു ബാസ്‌ക്കറ്റ്‌ബോൾ പ്രതിഭാസമായി മാറുന്നത് കണ്ടപ്പോൾ തനിക്ക് തോന്നിയത് എന്താണെന്ന് അവളുടെ പരിശീലക വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്: “അവൾ ഒരു മികച്ച ബാസ്കറ്റ്ബോൾ കളിക്കാരിയാണ്. അവൾ ഹൈസ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞങ്ങൾ അത് കണ്ടു. അതിനാൽ, അവൾ നേടിയ വിജയം കണ്ട് ഞാൻ അത്ഭുതപ്പെടുന്നില്ല.”

വെസ്റ്റ് ഡെസ് മോയിൻസിലെയും ഡൗലിംഗ് കാത്തലിക്കിലെയും സമൂഹം അവളുടെ നേട്ടങ്ങളിൽ മാത്രമല്ല, ഒരു നല്ല വ്യക്തിയെന്ന നിലയിൽ അവളുടെ പെരുമാറ്റത്തിലും  അഭിമാനിച്ചിരുന്നു. അവൾ ഒരു മികച്ച നേതാവാണ്, മികച്ച ടീമംഗമാണ്, മാത്രമല്ല അവൾ കായിക ലോകത്തെ മാത്രമല്ല പൊതുവെ ലോകത്തിലും നല്ല സ്വാധീനം ചെലുത്തുന്നു” – പരിശീലക മേയർ പറയുന്നു.

“കെയ്റ്റ്ലിൻ എപ്പോഴും എവിടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളാണ്. അതിനാൽ അവൾക്ക് വലിയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. പക്ഷേ അവളുടെ കഴിവുകളും സമയവും പരിശ്രമവും പരമാവധി വർദ്ധിപ്പിക്കാൻ ആഗ്രഹിച്ചു. അതിനാൽ അവൾ എല്ലാ ദിവസവും തന്റെ കരിയർ മെച്ചപ്പെടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ദൈവം നൽകിയ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ കെയ്റ്റ്ലിൻ സന്നദ്ധയായി.” – കോച്ച് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.